പുതുക്കാട്: പ്രസിദ്ധമായ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി ആഘോഷത്തിന് കൊടിയേറി. ക്ഷേത്രം മുൻ കോമരം കാക്കനാട് ഗോവിന്ദൻകുട്ടി നായർ കൊടിയേറ്റം നിർവഹിച്ചു. ആഘോഷ കമ്മറ്റി ചെയർമാൻ പി.കെ. സെൽവരാജ്, കൺവീനർ കെ.എസ്. ബിജു, ട്രഷറർ കെ.എസ്. നന്ദകുമാർ, ദേവസ്വം ഓഫീസർ ഇ.വി. അമൽകൃഷ്ണ, കോമരം വിജയൻ കൃഷ്ണൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിലെ കൊടിയേറ്റിനുശേഷം കുംഭ ഭരണി ആഘോഷത്തിൽ പങ്കാളികളായ ദേശങ്ങളിലും കൊടിയേറി. മാർച്ച് എഴിനാണ് പതിനെട്ടരകാവുകളിൽ പ്രസിദ്ധമായ കുറുമാലിക്കാവിലെ കുംഭ ഭരണി ആഘോഷം.