ചാലക്കുടി: മേലൂർ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിലെ മുൻ പ്രസിഡന്റും മുൻ ഓണറേറിയം സെക്രട്ടറിയും പണാപഹരണം നടത്തിയെന്ന പരാതിയിൽ സംഘത്തിന് നഷ്ടപ്പെട്ട തുക തിരിച്ചടക്കണമെന്ന് ആർബിറ്റേഷൻ കോടതി നിർദ്ദേശിച്ചു. 74, 371 രൂപയും 6.25 ശതമാനം പലിശയും ഈടാക്കണമെന്നാണ് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്. വി.ഡി. തോമസ് പ്രസിഡന്റായ ഇപ്പോഴത്തെ ഭരണസമിതി നൽകിയ പരാതിയിലാണ് നടപടി. 2010 കാലഘട്ടത്തിലാണ് തിരിമറി നടന്നതെന്ന് 2016ൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മുൻ സെക്രട്ടി ഉദയകുമാർ, മുൻ പ്രസിഡന്റ് ആന്റോ ഉതുപ്പ് എന്നിവരുടെ പേരിലായിരുന്നു പരാതി. ചാലക്കുടി ക്ഷീര വികസന ഓഫീസറായിരുന്നു കേസിലെ മദ്ധ്യസ്ഥൻ.