ഗുരുവായൂർ: എസ്.എൻ.ഡി.പി തൈക്കാട് ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് യു.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം ബാലകൃഷ്ണൻ കാവീട്ടിൽ സ്വാഗതം പറഞ്ഞു. ഗുരുവായൂർ യൂണിയൻ കൗൺസിലർമാരായ കെ.കെ. രാജൻ, കെ.ജി. ശരവണൻ എന്നിവർ തിരഞ്ഞെടുപ്പ് നിരീക്ഷകരായി. പുതിയ ഭാരവാഹികളായി യു.ആർ. ഷാജി (പ്രസിഡന്റ്), ടി.വി. രാജൻ (സെക്രട്ടറി), വി.കെ. അശോകൻ ഗുരുസ്വാമി (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.