news-photo

നവ്യ നായർ.

ഗുരുവായൂർ: ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂർ നഗരസഭയുടെ 'ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ പദ്ധതി'യുടെ അംബാസിഡറായി പ്രഖ്യാപിച്ചു. കൗൺസിൽ ഏകകണ്ഠമായാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭയുടെ ശുചിത്വ പരിപാലന പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് നവ്യ നായരെ അംബാസഡറാക്കിയത്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അഭ്യർത്ഥിച്ചു.