ചാലക്കുടി: കോർമല എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മനോജ് ചില്ലേലി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനോജ് പള്ളിയിൽ, ശാഖാ സെക്രട്ടറി എ.എസ്. സിൽജൻ, രജിത അജയൻ, രജനി വേലായുധൻ, സുരേന്ദ്രൻ വെളിയത്ത്, എ.ഡി. ഷൈജു തുടങ്ങിയവർ സംസാരിച്ചു.