1
തൃ​ശൂ​ർ​ ​ദി​വാ​ജി​ ​മൂ​ല​യി​ൽ​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​വീ​ടി​ന് ​തീ​ ​പി​ടി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ഫ​യ​ർ​ഫോ​ഴ്സ് ​തീ​ ​അ​ണ​യ്ക്കു​ന്നു

തൃശുർ :പൂത്തോൾ പാസ്‌പോർട്ട് ഓഫീസിന് സമീപം വീടിന് തീപിടിച്ചു. രാത്രി എട്ടോടെയാണ് വീടിന്റെ മുകൾ നിലയിൽ തീ കണ്ടത്. 4 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി രണ്ടു മണിക്കൂർ സമയമെടുത്താണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പാസ് പോർട്ട് ഓഫീസിനു പിറകിലുള്ള വീടിനാണ് തീപിടിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളും അടക്കം 25 ഓളം പേർ ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ആർക്കും പരിക്കില്ല. ഇവരുടെ കിടക്കകളും വസ്ത്രങ്ങളും കത്തിനശിച്ചു. തൊട്ടടുത്തുള്ള പാസ് പോർട്ട് ഓഫീസിലേക്കും വീടുകളിലേക്കും തീപടരും മുൻപ് തീ അണയ്ക്കാനായി. തൃശൂരിന് പുറമെ പുതുക്കാട് നിന്നും ഫയർ ഫോഴ്‌സിനെ വിളിച്ചിരുനെങ്കിലും അവർ എത്തുംമുൻപ് തീ അണച്ചു. മുകളിലത്തെ നിലകൾ ഷീറ്റ് കൊണ്ടാണ് മറച്ചിരുന്നത്. ഇത് തീ വേഗത്തിൽ പടരാൻ ഇടയാക്കി.