 
തൃശൂർ: കോ - ഓപറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാനും മാഞ്ഞാലി ശ്രീനാരായണ മിഷൻ മെഡിക്കൽ കോളേജ് വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദനെ യൂണിയൻ, ശാഖാ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളുടെ യോഗം ആദരിച്ചു.
യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഡി. രാജേന്ദ്രൻ, അഡ്വ. സംഗീത വിശ്വനാഥൻ, കെ.വി. വിജയൻ, എൻ.വി. രഞ്ജിത്ത്, മോഹനൻ നെല്ലിപ്പറമ്പിൽ, ഇന്ദിരാദേവി ടീച്ചർ, പത്മിനി ഷാജി, ജിനേഷ് കിളിയൻപറമ്പിൽ, ഹർഷൻ മാസ്റ്റർ, കെ.ആർ. മോഹനൻ, ടി.ആർ. രഞ്ചു എന്നിവർ സംസാരിച്ചു. യൂണിയൻ, ശാഖാ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് മറുപടി പ്രസംഗത്തിൽ കെ.വി. സദാനന്ദൻ പറഞ്ഞു.