ചാലക്കുടി: ശ്രീനാരായണ ധർമ്മ പരിപാലന സ്‌കൂൾ ക്ഷേത്ര സമിതി ട്രസ്റ്റ് കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം പള്ളിവേട്ട മഹോത്സവം ഇന്ന് മുതൽ പത്ത് വരെ നടക്കും. നാലിന് വൈകിട്ട് 6.30 ന് ക്ഷേത്രം തന്ത്രി ഡോ. വിജയൻ കാരുമാത്ര കൊടിയേറ്റം നിർവഹിക്കും. ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്ത് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. നാലിന് രാവിലെ ഗണപതിഹോമം, പന്തീരടി പൂജ, തേറ്റംപാട്ട്, ശ്രീഭൂതബലി, അന്നദാനം, ഉത്രട്ടാതി പൊങ്കാല സമർപ്പണം, നിറമാല, തൃക്കൊടിയേറ്റ്, 5ന് രാവിലെ അഭിഷേകം, മുളപൂജ, സഹസ്ര നാമാർച്ചന, അത്താഴപൂജ, 8ന് വിവിധ ശാഖകളിൽ നിന്ന് താലി സമർപ്പണം, 9ന് രാവിലെ നിർമ്മാല്യ അഭിഷേകം, കാഴ്ചശീവേലി, തായമ്പക, സംഗീത ഹാസ്യവിരുന്ന്, പള്ളിവേട്ട, 10 ന് രാവിലെ പള്ളിയുണർത്തൽ, ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, തിരുആറാട്ട്, വൈകീട്ട് വലിയ ഗുരുതി എന്നിവ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, യൂണിയൻ പ്രതിനിധി മനോജ് പള്ളിയിൽ, സമിതി പ്രസിഡന്റ് മനോഹരൻ തെക്കൂടൻ, സെക്രട്ടറി അജയൻ കരിപ്പാടൻ, വൈസ് പ്രസിഡന്റ് സുധീഷ് അണ്ടിക്കോടൻ, വൈസ് പ്രസിഡന്റ് രണദേവ് പാട്ടത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.