kamala-nehru-school
കമലാ നെഹ്‌റു സ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടം ചെയ്യുന്നു.

വാടാനപ്പിള്ളി: തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മുഖ്യ കാര്യദർശിയായിരുന്ന വി.സി. ധർമ്മപാലൻ മാസ്റ്ററുടെ ഓർമ്മക്കായി നിർമ്മിച്ച സ്റ്റേജ്, ക്ലർക്ക് പി.ആർ. സഞ്ജയന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉപഹാരസമർപ്പണം നടത്തി. വിരമിക്കുന്ന അദ്ധ്യാപകരായ അബ്ദുൾ മജീദ് മാസ്റ്റർ, ടി.വി. മൃണാളിനി എന്നിവർക്ക് യാത്രഅയപ്പ് നൽകി. സ്‌കൂൾ മാനേജരും തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനും, മാഞ്ഞാലി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് വൈസ് പ്രസിഡന്റുമായ കെ.വി. സദാനന്ദനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ വി.എ. ബാബു, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.വി. രോഷ്‌നി, പ്രധാനദ്ധ്യാപിക കെ.എസ്. രാജി, മഞ്ജു പ്രേംലാൽ, സബിത്ത്, ഷബീർ അലി, ആശ ടീച്ചർ, സജീഷ് ചാളിപ്പാട്ട്, കെ.ആർ. ദേവാനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.