കൊടുങ്ങല്ലൂർ: ശബരിമല ആചാര സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട കേസിൽ കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാക്കളെ കോടതി ശിക്ഷിച്ചു. കോടതി പിരിയും വരെ തടവും പിഴയുമാണ് കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

മുൻ ജില്ലാ സെക്രട്ടറി പ്രശാന്ത് ലാൽ, ജില്ലാ കമ്മിറ്റി അംഗം കെ.എ. സുനിൽകുമാർ, മണ്ഡലം സെക്രട്ടറി കെ.എസ്. ശിവറാം, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിപീഷ്, യുവമോർച്ച മുൻ നേതാക്കളായ ഷിജു കൊല്ലംപറമ്പിൽ, അനീഷ് തൃപ്പേക്കുളത്ത്, വൈശാഖ് എന്നിവരെയാണ് ശിക്ഷിച്ചത്. കൊടുങ്ങല്ലൂരിൽ പ്രകടനം നടത്തിയതിനാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.