unnatha-thakla-yogam
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൂത്തുമാക്കൻപുരക്കൽ ചിറക്കൽചെറുപുഴ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ സംസാരിക്കുന്നു.

കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിലെയും എടത്തിരുത്തി പഞ്ചായത്തിലെയും കാർഷിക മേഖലക്ക് പുത്തൻ ഉണർവ് നൽകുന്ന പദ്ധതിയായ കൂത്തുമാക്കൻപുരക്കൽ ചിറക്കൽ ചെറുപുഴ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനുമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നത തല യോഗം വിളിച്ചു ചേർത്തു.

കനോലി കനാലിൽ നിന്ന് ഉപ്പ് വെള്ളം കയറുന്നതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. പദ്ധതി പൂർത്തീകരിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂത്തുമാക്കൻ പുരക്കൽ കനാലിലെ ശുദ്ധജലം കനോലി കനാലിനെ മറികടന്ന് രണ്ട് പഞ്ചായത്തിലെയും പാടശേഖരത്തിലേക്ക് എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, കയ്പമംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വൈ. ഷെമീർ, ഇറിഗേഷൻ എക്‌സി. എൻജിനിയർ ടി.കെ. ജയരാജ്, മേജർ ഇറിഗേഷൻ എ.ഇ ടി.എ. ഷിബു , അസി. എൻജിനിയർ ഹാരിസ് കരിം, എം.പി. സലിം തുടങ്ങിയവർ പങ്കെടുത്തു.

ഉപ്പ് വെള്ളത്തെ തടഞ്ഞ് കൃഷിയിടത്തേക്ക് ശുദ്ധജലം എത്തിക്കുന്ന ഈ പദ്ധതിപൂർത്തിയായാൽ നഷ്ടപ്പെട്ട കാർഷിക അഭിവൃദ്ധി തിരിച്ച് കൊണ്ടുവരാനാകും.

ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ