തൃശൂർ: ബി.ജെ.പി മാള മണ്ഡലം ജനറൽ സെക്രട്ടറി അനിൽ ആദിത്യനെതിരായ ആക്രമണം സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ. ഭരണത്തിന്റെ തണലിൽ സി.പി.എം അണികൾ അഴിഞ്ഞാടുകയാണ്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കുഴൂരിലാണ് ആയുധമായി സംഘടിച്ചെത്തി ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിട്ടത്. സംഘടനാ പ്രവർത്തനം അക്രമം കൊണ്ട് തടസപ്പെടുത്താമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട. അക്രമം അതിര് വിട്ടാൽ എങ്ങനെ പ്രതിരോധിക്കണമെന്ന് ബി.ജെ.പി പ്രവർത്തകർക്കറിയാമെന്നും അനീഷ്കുമാർ പ്രസ്താവനയിൽ പറഞ്ഞു.