news-photo
കെ. ജയകുമാർ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം കെ. ജയകുമാറിന്. 50001 രൂപയും ശ്രീ ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. പൂന്താനത്തിന്റെ ജന്മദിനമായ കുംഭമാസത്തിലെ 'അശ്വതി നാളായ ഈ മാസം ആറിന് വൈകിട്ട് ആറിന് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.