ചാലക്കുടി: അടിപ്പാത നിർമ്മാണ സ്ഥലത്ത് നിന്നും കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റ് മോഷ്ടിച്ച രണ്ട് അന്യസംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ കബീർ കമറുദ്ദീൻ(24), റിയാസൽ ഹക്ക് (26) എന്നിവരെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗ രഹിതമായ കിടന്ന ലോഹ നിർമ്മിത പോസ്റ്റുകളാണ് ഇവർ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റത്.