തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലതാ മങ്കേഷ്‌ക്കർ സ്മരണാഞ്ജലി 'സത്യം ശിവം സുന്ദരം' നാളെ വൈകീട്ട് 5.30 ന് സംഗീത നാടക അക്കാഡമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ നടക്കും. റവന്യൂ മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ജയരാജ് വാര്യർ എന്നിവർ പങ്കെടുക്കും. ചലച്ചിത്ര നിരൂപകൻ ഇ. ജയകൃഷ്ണൻ ലതാ മങ്കേഷ്‌ക്കർ അനുസ്മരണ പ്രഭാഷണം നടത്തും. ഗായകരായ റീനാ മുരളി, ജ്ഞാനശേഖർ, പ്രമീളദാസ്, നിരൻജോയ്, സലീൽ.ടി, റൂഷേൽ റോയ്, സംയുക്ത സുരേഷ്, മീരാ രവീന്ദ്രൻ എന്നിവർ ലതാ മങ്കേഷ്‌ക്കർ അനശ്വരമാക്കിയ ഗാനങ്ങൾ ആലപിക്കും. പ്രവേശനം സൗജന്യമായിരിക്കും.