nano
വയോജന ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാനോ ഫിലിം മത്സരത്തിലെ വിജയികൾക്കുളള സമ്മാനം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എൻ. സതീഷിൽ നിന്ന് സിബി പോട്ടോരും റെമി മനുവും ചേർന്ന് ഏറ്റുവാങ്ങുന്നു.

തൃശൂർ: വയോജന ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാനോ ഫിലിം മത്സരത്തിലെ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി.എം.ഒ ഓഫീസിൽ നടന്ന ചടങ്ങിൽ ടി.സി.വി കാമറമാൻ സിബി പോട്ടോർ സംവിധാനം ചെയ്ത 'ഒരു ചെറുപുഞ്ചരി 'എന്ന ഷോർട്ട് ഫിലിമാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. 15,000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷിൽ നിന്ന് സിബി പോട്ടോരും ചിത്രത്തിൽ അഭിനയിച്ച റെമി മനുവും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. രണ്ടും മൂന്നും സമ്മാനത്തിന് അർഹമായവരും അവാർഡുകൾ ഏറ്റുവാങ്ങി. അപ്പൂപ്പനും അമ്മൂമ്മയും ഞാനും പിന്നെ ഡിജിറ്റൽ ലോകവും എന്ന വിഷയത്തിലായിരുന്നു മത്സരം. മുതിർന്ന ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടയ്ക്കൽ, ടെലിവിഷൻ അവതാരിക റെമി മനു, നാടക കലാകാരൻ രഞ്ജിത്ത് രാജൻ, ബാലതാരം ജഗൻ ശ്യാം ലാൽ എന്നിവരാണ് ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അവാർഡ് ദാന ചടങ്ങിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.ടി.കെ. ജയന്തി, ഡോ. ബീന മൊയ്തീൻ, ഡോ. അനൂപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.