ചാവക്കാട്: മണത്തല ജി.എച്ച്.എസ് സ്‌കൂളിൽ ജല ഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് എൻ.കെ അക്ബർ എം.എൽ.എ നിർവഹിക്കും. മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.2 ലക്ഷം ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. കെമിസ്ട്രി അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി വിദ്യാർത്ഥികളായിരിക്കും പരിശോധിക്കുക. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരിക്കും.