പുറനാട്ടുകര: ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും ഭാരതത്തെയും ലോകത്തെയും ഒരുപോലെ സ്വാധീനിക്കാൻ കഴിഞ്ഞൂവെന്ന് മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിൽ ശ്രീരാമകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടെയും ഈശ്വരസങ്കൽപ്പങ്ങൾക്ക് പൊതുവായ ഒരു കേന്ദ്രം ഉണ്ടെന്നുള്ളത് സനാതന ധർമ്മമായ ഹിന്ദുമതത്തിന്റെ മഹത്തായ ദർശനമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ ശ്രീരാമകൃഷ്ണ ഹോമം നടന്നു. ശ്രീരാം മുരളിയുടെയും സംഘത്തിന്റെയും ഭജന, ആരതി എന്നിവയും നടന്നു. മഠാദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അലക്‌സാണ്ടർ ജേക്കബിന് ഉപഹാരം നൽകി.