ചേലക്കര: കൊവിഡ് മൂലം നിറുത്തി വച്ചിരുന്ന കാളിയാറോഡ് പള്ളി ജാറം അങ്കണത്തിൽ എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിൽ നടന്നു വന്നിരുന്ന പ്രസിദ്ധമായ സ്വലാത്ത് മജ്‌ലിസ് കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി മാർച്ച് മാസത്തെ ആദ്യ ഞായറാഴ്ചയായ നാളെ വൈകുന്നേരം മൂന്നു മണിക്ക് പുനരാരംഭിക്കുമെന്ന് കാളിയാറോഡ് കേന്ദ്ര ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വി.എസ്. ഖാസിം ഹാജി, ജന. സെക്രട്ടറി രാജേഷ്ഖാൻ, ട്രഷറർ മൊയ്തീൻകുട്ടി (മണി), ഖത്വീബ് സുലൈമാൻ ദാരിമി ഏലംകുളം എന്നിവർ അറിയിച്ചു.