കൊടുങ്ങല്ലൂർ: യുക്രെയിനിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും നാട്ടിലെത്തിക്കാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളണമെന്ന് പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.

പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്. കമറുദ്ദീൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, ഇ.എ. ഷെരീഫ്, സനിൽ സത്യൻ, സുനിൽ കളരിക്കൽ എന്നിവർ പ്രസംഗിച്ചു.