തൃപ്രയാർ: സാന്ത്വനം ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാൻസർ, ഡയാലിസിസ്, കിടപ്പു രോഗികൾക്കായി തുടങ്ങിവച്ച സാന്ത്വനം പെൻഷൻ പദ്ധതിക്ക് തുടക്കം. മാസം തോറും 500 രൂപ വീതം 12 കുടുംബങ്ങൾക്കാണ് പെൻഷൻ വിതരണം ചെയ്യുക. പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. മുൻ പഞ്ചായത്ത് അംഗം പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പിയും, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. വിജയനും ഒരു മാസത്തെ പെൻഷൻ തുക സാന്ത്വനം പെൻഷൻ പദ്ധതിയിലേക്ക് നൽകും. മാസം 6,000 രൂപയാണ് പെൻഷൻ പദ്ധതിക്കായി ചെലവാകുക.