വടക്കാഞ്ചേരി: എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാലയുടേയും പുരോഗമന കലാ സാഹിത്യ സംഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.പി.എ.സി ലളിത സ്മൃതിസംഗമം ഇന്ന് വൈകീട്ട് നാലിന് എങ്കക്കാട് രാമ സ്മാരക എൽ.പി സ്‌കൂൾ അങ്കണത്തിൽ വച്ച് നടക്കും. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നടൻമാരായ ജയരാജ് വാര്യർ, കലാഭവൻ നിയാസ്, ജോൺ ക്ലാരനറ്റ്, സംവിധായകൻ റഷീദ് പാറക്കൽ, നടിമാരായ രമാദേവി, രചന നാരായണൻകുട്ടി, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.ഡി. ബാഹുലേയൻ എന്നിവർ പങ്കെടുക്കും.