വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖിലേന്ത്യ പ്രദർശനം ഈ മാസം 13 വരെ നീട്ടിയതായി ജനറൽസെക്രട്ടറി എ.കെ. സതീഷ്‌കുമാർ, ജനറൽ കൺവീനർ അജിത് മല്ലയ്യ എന്നിവർ അറിയിച്ചു. എല്ലാ ദിവസവും പ്രദശന വേദിയിൽ വൈകീട്ട് കലാപരിപാടികൾ ഉണ്ടാകും.