പറപ്പൂർ: വീടിന്റെ ടെറസിൽ നിന്നും വീണ് കിഡ്‌നി തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. തോളൂർ പഞ്ചായത്ത് 12ാം വാർഡിൽ താമസിക്കുന്ന ചുള്ളക്കോട്ടിൽ പവിത്രന്റെ ഭാര്യ മോഹിനിയാണ് (48) വീഴ്ചയുടെ ആഘാതത്തെ തുടർന്ന് തലയ്ക്കും കിഡ്‌നിക്കും പരക്കേറ്റ് ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതനോടകം ഒരുലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. കൂലിപ്പണിക്കാരായ ഇവരുടെ കുടുംബത്തിന് പണം നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സംഘടിപ്പിച്ച് നൽകിയത്. തകർന്ന നിലയിലായ ഒരു കിഡ്‌നി നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷനുവേണ്ടി നാലു ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് കരുതുന്നത്. രണ്ടു പെൺകുട്ടികളുടെ വിവാഹ ചെലവിനുള്ള പണം കണ്ടെത്തുന്നതിനായി വായ്പ എടുത്ത അഞ്ചു ലക്ഷത്തോളം രൂപ ബാദ്ധ്യത നിലവിലുണ്ട്. തുടർചികിത്സക്കും മറ്റുമായി വലിയതുക ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ദയനീയ സാമ്പത്തിക സാഹചര്യങ്ങളിലൂടെ നീങ്ങുന്ന ഈ നിർദ്ധന കുടുംബം ഉദാര മനസ്‌ക്കരുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുകയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ പറപ്പൂർ ശാഖയിൽ തോളൂർ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40629101051685. ഐ.എഫ്.എസ് കോഡ്: കെ.എൽ.ജി.ബി0040629. വിലാസം: മോഹിനി. ഫോൺ: 9747172463.