പറപ്പൂർ: പോന്നോർ സ്വദേശി നിർമ്മൽ ശ്രീനിക്ക് എസ്.പി.ജിയുടെ വിശിഷ്ടസേവാ മെഡൽ. സി.ഐ.എസ്.എഫ് വി.ഐ.പി സെക്യൂരിറ്റി ടീമിൽ തുടരുമ്പോഴാണ് നിർമ്മലിനെ തേടി എസ്.പി.ജി ഡയറ്ടകറുടെ സ്‌പെഷൽ ഡ്യൂട്ടി അവാർഡ് എത്തുന്നത്. 2019 ലും എസ്.പി.ജി ഡയറക്ടറുടെ കമന്റഷൻ & സർവീസ് മെഡൽ നിർമ്മൽ ശ്രീനിക്ക് ലഭിച്ചിട്ടുണ്ട്. പോന്നോർ ചോലയിൽ ശ്രീനിവാസന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരി തങ്കത്തിന്റെയും മകനാണ് ശ്രീനി. ഭാര്യ: സുബിജ. ഏകമകൾ: ധ്വനി. ഏപ്രിലിൽ ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ എസ്.പി.ജി ഡയറക്ടറിൽ നിന്നും മെഡൽ ഏറ്റുവാങ്ങും.