 ആറാട്ടുപുഴ പൂരത്തിനായി ക്ഷേത്രം പത്തായപ്പുരയിൽ ഊരകം സ്വദേശി എം.എസ്. ഭരതന്റെ നേതൃത്വത്തിൽ കൈപ്പന്തങ്ങൾ ഒരുക്കുന്നു.
ആറാട്ടുപുഴ പൂരത്തിനായി ക്ഷേത്രം പത്തായപ്പുരയിൽ ഊരകം സ്വദേശി എം.എസ്. ഭരതന്റെ നേതൃത്വത്തിൽ കൈപ്പന്തങ്ങൾ ഒരുക്കുന്നു.
ചേർപ്പ്: ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങൾ ഒരുങ്ങി. രണ്ട് വീതം ഒറ്റപ്പന്തങ്ങളും, മുപ്പന്തങ്ങളും,18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയിട്ടുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും. തിരുപ്പൂരിൽ നിന്നും കൊണ്ടുവന്ന ഇരുന്നൂറ് കിലോ തുണി ഉപയോഗിച്ചാണ് പന്തങ്ങൾ നിർമ്മിക്കുന്നത്. ഊരകം സ്വദേശി എം.എസ്. ഭരതന്റെ നേതൃത്വത്തിൽ ക്ഷേത്രം പത്തായപ്പുരയിലാണ് കൈപ്പന്തങ്ങൾ ഒരുക്കുന്നത്.