വരന്തരപ്പിള്ളി: നന്തിപുലം കിഴക്കെ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി പൊങ്കാല ഉത്സവം തിങ്കളാഴ്ച നടക്കും. രാവിലെ 4 മുതൽ 8 വരെ ക്ഷേത്ര ചടങ്ങുകൾ, 8 30 മുതൽ 11.30 വരെ ശിവേലി എഴുന്നള്ളിപ്പ്, പൊങ്കാല സമർപ്പണം, തുടർന്ന് പ്രസാദ ഊട്ട്, വൈകീട്ട് 5.30ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, 7.30 ന് തായമ്പക, 8.30ന് കളമെഴുത്തുപാട്ട്, എഴുന്നള്ളിപ്പ്, തുടർന്ന് ഭഗവതി നൃത്തം എന്നിവ ഉണ്ടാവും.