student

ചാലക്കുടി: യുക്രെയിനിൽ നിന്നും മകൾ വീട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് വടക്കെ കൂടപ്പുഴയിലെ മാനിങ്കര മനോഹരനും കുടുംബവും. മകൾ ലക്ഷ്മി നന്ദനയാണ് ലിവീവിൽ നിന്നും വന്നത്. കൊച്ചിയിൽ വിമാനമിറങ്ങിയ ലക്ഷ്മി നന്ദന വീട്ടിൽ വന്നു കയറുമ്പോൾ അമ്മ ചന്ദ്രിക അവളെ ചേർത്തുനിറുത്തി വിതുമ്പി. കഴിഞ്ഞ ഒരാഴ്ചയായി ഊണും ഉറക്കവുമില്ലാതെ മകളുടെ ഫോൺ വിളികൾക്കായി കാത്തിരുന്ന ഇവരുടെ മനസിന്റെ ഭാരം സന്തോഷത്തിന് വഴിമാറി. കഴിഞ്ഞ ഡിസംബറിലായിരുന്നു ബി.എസ്.സി നേഴ്‌സിംഗ് പഠനത്തിനായി യുക്രെയ്‌നിലേക്ക് പോയത്. ഏഴു മലയാളികൾ മാത്രമായിരുന്നു ഹോസ്റ്റലിലുണ്ടായിരുന്നതെന്ന് ലക്ഷ്മി നന്ദന പറഞ്ഞു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് പോളണ്ട് അതിർത്തി വരെ 28 കിലോ മീറ്റർ ദൂരം പിന്നിട്ടതും അവിടെ ആരുമില്ലാതായപ്പോൾ തിരിച്ചു നടന്നതും വിദ്യാർത്ഥിനി വിവരിച്ചു. ഇവർക്ക് ആശ്വാസവും സഹായഹസ്തവുമായി അയൽവാസിയും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായ കെ.എ.ഉണ്ണിക്കൃഷ്ണനുമുണ്ടായിരുന്നു. സന്തോഷത്തിൽ പങ്കുചേർന്ന് ഉണ്ണിക്കൃഷ്ണൻ, ലക്ഷ്മി നന്ദനയ്ക്ക് മധുരവും നൽകി.

ര​ണ്ട​ര​ ​മാ​സ​ത്തെ​ ​യു​ക്രെ​യി​ൻ​ ​വാ​സം​ ​:​ ​ഭീ​തി​യൊ​ഴി​യാ​തെ​ ​ഡെന

പു​തു​ക്കാ​ട് ​:​ ​സ്‌​നേ​ഹ​പു​രം​ ​കൂ​ന​ൻ​ ​വീ​ട്ടി​ൽ​ ​ഡേ​വി​സി​ന്റെ​ ​മ​ക​ൾ​ ​ഡെ​ന​ ​വെ​ള്ളി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ​വീ​ട്ടു​കാ​രു​ടെ​ ​ശ്വാ​സം​ ​നേ​രെ​ ​വീ​ണ​ത്.​ ​ഒ​രാ​ഴ്ച​യാ​യു​ള്ള​ ​മ​നോ​വി​ഷ​മം​ ​എ​ത്ര​യാ​ണെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ​ഡേ​വി​സ് ​പ​റ​യു​ന്ന​ത്.
ഉ​ക്രെ​യി​നി​ലെ​ ​ബി​നി​റ്റി​ഫി​യി​ൽ​ ​ഫി​റാ​ഗോ​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ഡെ​ന.​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​നു​ള്ള​ ​എം​ബ​സി​യു​ടെ​ ​അ​റി​യി​പ്പ് ​വ​ന്നെ​ങ്കി​ലും​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​അ​നു​മ​തി​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​യും​ ​അ​ടു​ത്ത് ​ന​ട​ക്കു​മാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​കു​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫെ​ബ്രു​വ​രി​ 25​ ​ന് ​ഫ്‌​ളൈ​റ്റ് ​ടി​ക്ക​റ്റ് ​ഒ.​കെ​ ​ആ​യ​താ​യി​രു​ന്നു.​ ​അ​പ്പോ​ഴേ​ക്കും​ ​സ​ർ​വീ​സു​ക​ൾ​ ​നി​ല​ച്ചു.​ ​യു​ദ്ധം​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ര​ണ്ടാ​ഴ്ച്ച​യ്ക്ക് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​ക്ലാ​സു​ക​ൾ​ ​നി​റു​ത്തി​ ​ഹോ​സ്റ്റ​ലി​ലാ​യി​ ​താ​മ​സം.​ ​സി​ഗ്‌​ന​ൽ​ ​ല​ഭി​ച്ച​തോ​ടെ​ ​ബ​ങ്ക​റി​ലാ​യി.​ ​ഭീ​തി​യു​ടെ​ ​ദി​വ​സ​ങ്ങ​ൾ.​ ​ഉ​റ​ങ്ങാ​ൻ​ ​പ​റ്റാ​ത്ത​ ​രാ​ത്രി​ക​ൾ.​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന​റി​യാ​ത്ത​ ​ദി​ന​രാ​ത്ര​ങ്ങ​ൾ.​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​തീ​ർ​ന്ന​തോ​ടെ​ ​ഇ​നി​ ​എ​ന്ത് ​എ​ന്ന​ ​അ​നി​ശ്ചി​ത​ത്വം.​ ​ഒ​ടു​വി​ൽ​ ​അ​ഞ്ച് ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ബ​സ് ​യാ​ത്ര​ ​ക​ഴി​ഞ്ഞ് ​ക്രോ​പ്പ് ​എ​ന്ന​ ​സ്ഥ​ല​ത്തെ​ത്തി.​ ​അ​വി​ടെ​ ​നി​ന്നും​ ​ആ​റ് ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ട്രെ​യി​ൻ​ ​യാ​ത്ര​യി​ൽ​ ​ഹം​ഗ​റി​യു​ടെ​ ​ബോ​ർ​ഡ​റി​ലെ​ത്തി.​ ​ക്രോ​പ്പി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ര​ണ്ട് ​ദി​വ​സം​ ​ത​ങ്ങേ​ണ്ടി​വ​ന്നു.​ ​പ​ട്ടാ​ള​ക്കാ​രാ​ണ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ക​ട​ത്തി​വി​ടു​ന്ന​ത്.​ ​ആ​ദ്യം​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ക​ട​ത്തി​ ​വി​ട്ടു.​ ​ആ​ൺ​കു​ട്ടി​ക​ളെ​ ​ത​ട​ഞ്ഞു.​ ​വീ​ണ്ടും​ ​മ​ണി​ക്കൂ​റു​ക​ൾ​ ​കാ​ത്തി​രു​ന്നാ​ണ് ​ആ​ൺ​കു​ട്ടി​ക​ളെ​ ​ക​ട​ത്തി​വി​ട്ട​ത്.​ ​ഹം​ഗ​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​ശ്വാ​സം​ ​നേ​രെ​വീ​ണ​തെ​ന്ന് ​ഡെ​ന​ ​പ​റ​യു​ന്നു.​ ​ഫൈ​വ് ​സ്റ്റാ​ർ​ ​ഹോ​ട്ട​ലി​ൽ​ ​താ​മ​സ​വും​ ​ഭ​ക്ഷ​ണ​വും.​ ​എം​ബ​സി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ച​ര​ണം.​ ​പി​ന്നെ​ ​ഹം​ഗ​റി​യി​ൽ​ ​നി​ന്നും​ ​ഡ​ൽ​ഹി​യി​ലേ​ക്ക്,​ ​പി​ന്നെ​ ​നെ​ടു​മ്പാ​ശേ​രി​യി​ൽ.​ ​വീ​ട്ടു​കാ​രെ​ ​ക​ണ്ട​പ്പോ​ഴു​ള്ള​ ​സ​ന്തോ​ഷം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​ൻ​ ​പ​റ്റി​ല്ലെ​ന്നാ​ണ് ​ഡെ​ന​ ​പ​റ​യു​ന്ന​ത്.​ ​നാ​ട്ടു​കാ​രു​ടെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​ഒ​ക്കെ​ ​പ്രാ​ർ​ത്ഥ​ന​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പെ​ട​ലും​ ​മൂ​ല​മാ​ണ് ​യു​ദ്ധ​മു​ഖ​ത്ത് ​നി​ന്നും​ ​നാ​ട്ടി​ലെ​ത്താ​നാ​യ​തെ​ന്നാ​ണ് ​ഡെ​ന​യു​ടെ​ ​വി​ശ്വാ​സം.