മറ്റത്തൂർ: ഇഞ്ചക്കുണ്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ പടക്കം കൈയ്യിലിരുന്ന് പൊട്ടി ഗുരുതര പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ ശശിക്ക് സഹായധനം നൽകി. ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച 36,401 രൂപ ജില്ലാ സെക്രട്ടറി വി.വി. ഷിജു ശശിക്കും കുടുംബത്തിനും കൈമാറി. ശാസ്താംപൂവം ആദിവാസി കോളനിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ചാലക്കുടി മേഖലാ പ്രസിഡന്റ് പി. രവീന്ദ്രൻ, ട്രഷറർ പി.ജെ. നിജോ, കെ.ആർ. രതീഷ്, ടി.എസ്. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.