news-photo
ഗോവ ആരോഗ്യ, വ്യവസായ മന്ത്രി വിശ്വജിത്ത് പി. റാണെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

ഗുരുവായൂർ: ഗോവ ആരോഗ്യ, വ്യവസായ മന്ത്രി വിശ്വജിത്ത് പി. റാണെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമായിരുന്നു ക്ഷേത്ര ദർശനം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു ശേഷം മമ്മിയൂർ ക്ഷേത്രം, നാരായണംകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി. പുന്നത്തൂർ ആനത്താവളത്തിലും സന്ദർശിച്ച ശേഷമാണ് ഗുരുവായൂരിൽ നിന്നും മടങ്ങിയത്.