ഗുരുവായൂർ: മുതുവട്ടൂർ മുതൽ കോട്ടപ്പടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവർത്തനത്തിന് 5.46 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി തുക ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഭരണാനുമതി വൈകുകയായിരുന്നു.

എൻ.കെ. അക്ബർ എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് നിലവിൽ ഭരണാനുമതിയായത്. ടെൻഡർ നടപടി ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും വളരെ വേഗം പൂർത്തീകരിച്ച് ഉടൻ തന്നെ റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു.