ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ഭക്തർ ശാസ്താവിന് 7ന് രാവിലെ 8 മുതൽ നെയ്യ് സമർപ്പിക്കും. നടപ്പുരയിൽ ഒരുക്കിയിരിക്കുന്ന ഓട്ടുരുളിയിലാണ് ഭക്തർ നെയ്യ് സമർപ്പിക്കുന്നത്. പൂരം പങ്കാളി ക്ഷേത്രങ്ങളിൽ ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി 7ന് നെയ്യ് സമർപ്പണം നടത്തും.