adharav
കയ്പമംഗലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായ വിതരണവും, ആദരണീയ സദസ്സും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: കയ്പമംഗലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായ വിതരണവും, ആദരണീയ സദസും നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഞ്ച് കുടുംബങ്ങൾക്ക് ധനസഹായ വിതരണവും, ഇംഗ്ലീഷ് സാഹിത്യത്തിൽ കഴിവുതെളിയിച്ച ഹനീഫ മാസ്റ്റർ, ഒമ്പതാം വയസിൽ സ്വന്തമായി ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിച്ച മുസ്തക്കീൻ, സാഹിത്യകാരൻ സാൻ വി. രാജ്, അബ്ബാസ് ചിറക്കുഴി, സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് കെയർ, ഐ.എം.ഡി പാലിയേറ്റീവ് കെയർ, തണൽ പാലിയേറ്റീവ് കെയർ എന്നീ സംഘടനകളെയും ആദരിച്ചു.

ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പ്രണവ് തലാശ്ശേരി അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ മുഖ്യാതിഥിയായി. സിനിമ - സീരിയൽ താരം ഷൈജൻ ശ്രീവത്സം, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി രമേഷ് പള്ളത്ത്, രക്ഷാധികാരി മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.