കയ്പമംഗലം: തൊഴിലുറപ്പ് ജോലിക്കിടയിൽ തൊഴിലാളികളുടെ പണിയായുധങ്ങൾ മോഷണം പോയതായി പരാതി. കയ്പമംഗലം പഞ്ചായത്തിലെ മൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പണിയായുധങ്ങളായ അഞ്ച് കൈക്കോട്ട്, രണ്ട് പുല്ല് മാന്തി എന്നിവയാണ് നഷ്ടപ്പെട്ടത്.

തോട് വൃത്തിയാക്കുന്നതിനിടയിൽ ഉച്ച ഭക്ഷണത്തിന് പോയ സമയത്താണ് ആയുധങ്ങൾ നഷ്ടപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികൾ ഉടൻ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, മുൻ പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിൽ എന്നിവരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.