വടക്കാഞ്ചേരി: വേനൽക്കാലം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലപ്പിള്ളി താലൂക്ക് , കുന്നംകുളം പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി താലൂക്ക് വികസന സമിതി അറിയിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജല അതോററ്റിക്ക് നിർദ്ദേശം നൽകി.
നടപടി പൂർത്തിയായ പട്ടയ അപേക്ഷകളിൽ അപാകതകൾ പരിഹരിച്ച് നടപടികൾ പൂർത്തീകരിക്കുന്നതിന് തീരുമാനമായി. മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതിനിധി കെ.കെ. മുരളീധരൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം. പത്മജ, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി.എന്നിവരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.