leopard

അതിരപ്പിള്ളി: വെറ്റിലപ്പാറയിൽ പുലിക്കുട്ടികളെ കണ്ടത് പരിഭ്രാന്തി പരത്തി. വെറ്റിലപ്പാറ പതിനാലിൽ നെടുങ്ങാട്ടിൽ റോസിലി ബാബുവിന്റെ വീട്ടുപറമ്പിലാണ് നാല് പുലിക്കുട്ടികളെ കണ്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അയൽവാസി തങ്കച്ചൻ എന്നയാളാണ് ഇവയെ കണ്ടത്. വീടിന്റെ ടെറസിന് മുകളിൽ നിൽക്കുമ്പോൾ ചില ശബ്ദങ്ങൾ കേൾക്കുകയായിരുന്നു. ടോർച്ച് തെളിയിച്ച് നോക്കുമ്പോൾ ഓടിപ്പോകുന്ന പുലിക്കുട്ടികളെ കണ്ടു. കൂട്ടത്തോടെ ഇവയെ കണ്ടത് പരിഭ്രാന്തിയിലാക്കിയെന്ന് തങ്കച്ചൻ പറഞ്ഞു. തുടർന്ന് ഇയാൾ വിവരം റോസിലിയെ അറിയിച്ചു. പിന്നീട് നാട്ടുകാർ പരിസരത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പുലിശല്യമുള്ള പ്രദേശമാണിത്. ഇവിടെ നിന്നും കുറച്ചു ദൂരത്ത് കഴിഞ്ഞ വർഷം കടുവയെത്തി രണ്ട് എരുമകളെ ആക്രമിച്ച് കൊന്നിരുന്നു. പുലിക്കുട്ടികളെ കണ്ടെന്ന് വാർത്ത പരന്നതോടെ വെറ്റിലപ്പാറയിലെ പതിനാലാം മൈലിൽ നാട്ടുകാർ അങ്കലാപ്പിലായി.

സ്‌​കൂ​ൾ​ ​മു​റ്റ​ത്ത് ​പാ​മ്പ് ​:​ ​വി​ദ്യാ​ർ​ത്ഥി
ക​ടി​യേ​ൽ​ക്കാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ​:​ ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ൾ​ ​വ​ള​പ്പി​ൽ​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​കാ​ലി​ൽ​ ​വി​ഷ​പ്പാ​മ്പ് ​ചു​റ്റി​യെ​ങ്കി​ലും​ ​ക​ടി​യേ​ൽ​ക്കാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​നൈ​തി​ക് ​ഷോ​ബി​യു​ടെ​ ​(15​)​ ​കാ​ലി​ലാ​ണ് ​അ​ണ​ലി​ ​ചു​റ്റി​പ്പി​ണ​ഞ്ഞ​ത്.​ ​ഉ​ട​നെ​ ​കു​ട​ഞ്ഞെ​റി​ഞ്ഞ​തി​നാ​ൽ​ ​ക​ടി​യേ​ൽ​ക്കാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​കാ​ലി​ൽ​ ​മു​റി​പ്പാ​ട് ​ക​ണ്ട​തോ​ടെ​ ​പാ​മ്പു​ ​ക​ടി​യേ​റ്റെ​ന്ന് ​സം​ശ​യ​മു​ണ​ർ​ന്നെ​ങ്കി​ലും​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പാ​മ്പി​ന്റെ​ ​ക​ടി​യേ​റ്റു​ണ്ടാ​യ​ ​മു​റി​വ​ല്ലെ​ന്ന് ​വ്യ​ക്ത​മാ​യി.

ഇ​തോ​ടെ​ ​നൈ​തി​ക് ​ആ​ശു​പ​ത്രി​ ​മോ​ചി​ത​നാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ​ത്തോ​ടെ​ ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ളി​ന്റെ​ ​പി​ൻ​വ​ശ​ത്തെ​ ​ഗേ​റ്റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ​ ​ക​മ്പി​ക​ളും​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളു​മൊ​ക്കെ​ ​കൂ​ട്ടി​യി​ട്ട​തി​ന് ​സ​മീ​പം​ ​പു​ൽ​പ്പ​ട​ർ​പ്പു​ള്ള​ ​ഭാ​ഗ​ത്തി​ന​രി​കി​ലൂ​ടെ​ ​ക്ലാ​സ്മു​റി​ ​ല​ക്ഷ്യ​മാ​ക്കി​ ​ന​ട​ക്കു​ക​യാ​യി​രു​ന്നു​ ​നൈ​തി​ക്.​ ​കാ​ലി​ൽ​ ​എ​ന്തോ​ ​ത​ട​ഞ്ഞ​ത് ​പോ​ലെ​ ​തോ​ന്നി​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​പാ​മ്പ് ​ചു​റ്റി​പ്പി​ണ​യു​ന്ന​ത് ​ക​ണ്ട​ത്.​ ​ഷൂ​സ് ​ധ​രി​ച്ച​ ​കാ​ൽ​പാ​ദ​ത്തി​ലേ​ക്ക് ​ക​ടി​യേ​ൽ​ക്കു​ന്ന​തി​ന് ​മു​മ്പ് ​നൈ​തി​ക് ​കു​ട​ഞ്ഞെ​റി​ഞ്ഞു.​ ​വി​വ​ര​മ​റി​ഞ്ഞ് ​അ​ദ്ധ്യാ​പ​ക​രും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഓ​ടി​ക്കൂ​ടി.

ഉ​ട​ൻ​ ​നൈ​തി​കി​നെ​ ​ജൂ​ബി​ലി​ ​മി​ഷ​ൻ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​ ​കാ​ലി​ൽ​ ​ഒ​രു​ ​മു​റി​പ്പാ​ട് ​ക​ണ്ട​തോ​ടെ​ ​വി​ഷം​ ​ഉ​ള്ളി​ലെ​ത്തി​യെ​ന്ന് ​ആ​ശ​ങ്ക​യു​ണ്ടാ​യി.​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച് ​പ​ല​ത​രം​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തി​യാ​ണ് ​ക​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.​ ​കാ​ലി​ൽ​ ​ക​ണ്ട​ ​മു​റി​പ്പാ​ട് ​മു​ൻ​പേ​യു​ള്ള​താ​ണെ​ന്നും​ ​വ്യ​ക്ത​മാ​യി.