തൃപ്രയാർ: എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. യോഗം കൗൺസിലറും ഗുരുദേവ ദർശന പ്രചാരകനുമായ പി.ടി. മന്മദൻ ഉദ്ഘാടനം ചെയ്തു. വർത്തമാനകാലത്ത് മാനവരാശിയെ മുഴുവൻ ഒന്നായി കാണുവാനും വിശ്വപൗരൻ എന്ന ആശയം പ്രാവർത്തികമാക്കാനും ഗുരുദേവ ദർശനങ്ങൾക്ക് മാത്രമെ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, വൈസ് പ്രസിഡന്റ് പി.വി. സുദീപ്കുമാർ, ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ, നരേന്ദ്രൻ തയ്യിൽ, ബിന്ദു മനോജ്, പ്രശാന്ത് മേനോത്ത്, ജയറാം കടവിൽ തുടങ്ങിയവർ സംസാരിച്ചു.

എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ് ഗുരുദേവ ദർശന പ്രചാരകൻ പി.ടി. മന്മദൻ ഉദ്ഘാടനം ചെയ്യുന്നു.