 
ചാലക്കുടി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നായരങ്ങാടിയിൽ ഫോറസ്ട്രി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. നായരങ്ങാടി ഗവ. യു.പി സ്‌കൂളിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ് അദ്ധ്യക്ഷനായി. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ: കെ.വി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ഇ.എ. ജയതിലകൻ, കെ.ടി. ജോർജ്, പി.ടി.എ പ്രസിഡന്റ് ടി.എം. രതീശൻ, ഫോറസ്ട്രി ക്ലബ് കോ- ഓർഡിനേറ്റർ പി.പി. ഷിജി, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സുമു സക്കറിയ, ഹെഡ്മിസ്ട്രസ് കെ.എം. ശ്യാമള തുടങ്ങിയവർ സംസാരിച്ചു. വനമിത്ര പുരസ്‌കാര ജേതാവ് വി.കെ. ശ്രീധരൻ, സന്തോഷ് ബാബു എന്നിവർ ക്ലാസ് നയിച്ചു.