കൊരട്ടി: ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മണി സ്മരണം നടക്കും. ആറിന് രാവിലെ പത്തിന് കൊരട്ടി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തും.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ നാടൻപാട്ട് മത്സരവും നടക്കും. തിങ്കളാഴ്ച വൈകീട്ട് 5.30ന് നടക്കുന്ന കലാഭവൻ മണി അനുസ്മരണ സമ്മേളനത്തിൽ മുരളി ചാലക്കുടിക്ക് പ്രഥമ മണിനാദം ശ്രേഷ്ഠകലാ അവാർഡ് സമ്മാനിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കൽ, സമ്മാനദാനം, നാടൻപാട്ടുത്സവം എന്നിവയും ഉണ്ടാകും.