തൃശൂർ: കോർപറേഷന്റെ 2021 - 22 സാമ്പത്തിക വർഷത്തെ തനതു ഫണ്ട്, ലോൺ തുടങ്ങിയവ വഴി നിർമാണം നടക്കുന്ന ആറുകോടിയുടെ പ്രവർത്തനങ്ങൾക്ക് വികസനഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ തീരുമാനിച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷവും എതിർക്കാൻ ഭരണപക്ഷവും തയാറെടുപ്പുകളും വാക്‌പോരും നടത്തുന്നതിനിടെ കൗൺസിൽ യോഗത്തിൽ ഗാനാലാപനവും നടന്നു.

അജൻഡ അംഗീകരിച്ചശേഷം മേയർ കൗൺസിൽ പിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് ബെൽ പണിമുടക്കിയത്. കൗൺസിൽ അവസാനിപ്പിച്ചതായി മൈക്കിലൂടെ മേയറും അറിയിച്ചു. പിന്നീട് ചായ വരുന്നതു വരെയുള്ള സമയത്തെ വിരസത മാറ്റാൻ ആരെങ്കിലും പാട്ട് പാടൂ എന്നായി മേയർ. കൗൺസിലർ ആതിര നന്നായി പാടുമെന്ന് ഇതിനിടെ ആരോ പറഞ്ഞപ്പോൾ മേയർ ഒരു പാട്ടുപാടാൻ ആവശ്യപ്പെടുകയായിരുന്നു.

64% പ്ലാൻഫണ്ട് ചെലവഴിച്ച കോർപറേഷൻ പദ്ധതി വിഹിതം 90% ആക്കി വിവിധ പ്രവൃത്തികൾ പൂർത്തീകരിക്കും.

- എം.കെ. വർഗീസ്, മേയർ