theeബൈപാസിൽ കുറ്റിക്കാടുകൾക്ക് തീപിടിച്ചത് ഫയർഫോഴ്‌സ് അണക്കുന്നു.

കൊടുങ്ങല്ലൂരിൽ തീ പിടിത്തമുണ്ടാകുന്നത് ഇത് രണ്ടാം തവണ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ വീണ്ടും തീ പിടിത്തം. സി.ഐ: ഓഫീസ് സിഗ്‌നലിന്റെ തെക്കുവശത്ത് ഞായറാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ബൈപാസിന്റെ നടുവിലുള്ള ഡിവൈഡറിൽ ഉണങ്ങി നിന്നിരുന്ന കുറ്റിക്കാടിനാണ് തീ പിടിച്ചത്.

ഉച്ച സമയത്ത് ശക്തമായ ചൂടും കാറ്റുമായതിനാൽ തീ ആളിപ്പടരുകയായിരുന്നു.

300 മീറ്ററോളം തീ പടർന്നു കത്തി. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് ചന്തപ്പുര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിറകിലുള്ള ബൈപാസിലെ ഡിവൈഡറിൽ തീ പിടിച്ചിരുന്നു. അവിടെ നിന്നും അരകിലോമീറ്റർ തെക്കോട്ട് മാറിയുള്ള ഡിവൈഡറിലെ കുറ്റിക്കാടുകളാണ് കത്തിയമർന്നത്. വേനൽ കനക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഉണങ്ങി നിൽക്കുന്ന പ്രദേശങ്ങളിലെ കാടുകൾ ഉടൻ നീക്കം ചെയ്യണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.കെ. ഫനീഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ കെ.വി. ബിനുരാജ്, സി.എസ്. സൂരജ്, എ. അനീഷ്, സഞ്ജു എസ്. പ്രിൻസ്, വിഷ്ണുദാസ് എന്നിവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.