എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രമൈതാനത്ത് നിർമ്മിക്കന്ന മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള സ്‌നേഹാലയത്തിന് തറക്കല്ലിട്ടു. ക്ഷേത്രം പ്രസിഡന്റ് വി.ആർ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.യു. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് തറക്കല്ലിടൽ കർമം നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.കെ. ഹരിദാസ്, വി.എച്ച്. ഷാജി, വി.കെ. ശശിധരൻ, മേശാന്തി മനോജ് എന്നിവർ സംബന്ധിച്ചു. വീട്ടിൽ ഒറ്റപ്പെടുന്നവരുടെ സംരക്ഷണവും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സ്‌നേഹാലയത്തിലൂടെ ലക്ഷ്യമിടുന്നത്.