employeeഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇരട്ട പെൻഷന്റെ പേരിൽ വിധവ പെൻഷൻ നിറുത്തലക്കിയ സർക്കാ‌ർ നടപടി പിൻവലിക്കണമെന്നും, അംശാദായ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എസ്. ധനഞ്ജയൻ അദ്ധ്യക്ഷനായി. ലോഹിതാക്ഷൻ, ടി.വി. ഗണേശൻ, സുധ ഹരിദാസ്, പി.ജി. ശിവദാസൻ, സുലേഖ സലിം എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി.എസ്. ധനഞ്ജയൻ (പ്രസിഡന്റ്), ടി.വി. ഗണേശൻ (സെക്രട്ടറി), സുധ ഹരിദാസൻ (ട്രഷറർ), എന്നിവർ ഉൾപ്പെട്ട 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.