kodiatunu

ചെമ്പുചിറ: ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയൻ കൊടികയറ്റി. രാവിലെ നാലിന് നിർമ്മാല്യ ദർശനം, ഗണപതി ഹോമം, പ്രഭാതപൂജ എന്നീ ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. ക്ഷേത്രത്തിലെ കൊടിയേറ്റിനുശേഷം വിവിധ സെറ്റുകളിൽ കൊടിയേറ്റ് നടന്നു. മേൽശാന്തി സലേഷ് കുമാർ, കീഴ്ശാന്തി വിഷ്ണു എന്നിവർ സഹകാർമ്മികരായിരുന്നു. മാർച്ച് 11ന് വെള്ളിയാഴ്ചയാണ് പൂരം കാവടി മഹോത്സവം.