കൊടുങ്ങല്ലൂർ: നിയമസഭ മന്ദിരത്തിന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള ദിവാൻ ടി. മാധവരായരുടെ പ്രതിമ നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ശ്രീനാരായണ ദർശനവേദി യോഗം ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നൽകി ബ്രിട്ടീഷ് രാജ്ഞി ഉത്തരവിറക്കിയപ്പോൾ അതിനെതിരായി നിലപാടെടുത്ത് സ്ത്രീകളെ അപമാനിച്ച ടി. മാധവരായരുടെ പ്രതിമ ജനാധിപത്യത്തിന്റെ ശ്രീകോവിലിന് മുമ്പിൽ നിലനിറുത്തുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് സഹോദരൻ അയ്യപ്പൻ സ്മൃതി ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗം വിലയിരുത്തി.

എൻ.ബി. അജിതൻ അദ്ധ്യക്ഷനായി. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മുരുകൻ കെ. പൊന്നത്ത്, പ്രദീപ് കളത്തേരി, കെ.പി. മനോജ്, സി.വി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.