ഗുരുവായൂർ: ഭക്തകവി പൂന്താനത്തിന് സ്മരണാഞ്ജലിയായി കാവ്യപൂജ സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായാണ് കവികൾ പൂന്താനത്തിന് കാവ്യാർച്ചന നടത്തിയത്. കവി ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഭദ്രദീപം തെളിച്ച് കാവ്യപൂജ ഉദ്ഘാടനം ചെയ്തു.
പി.ടി. നരേന്ദ്രമേനോൻ, രാധാകൃഷ്ണൻ കാക്കശ്ശേരി, മോഹന കൃഷ്ണൻ കാലടി, ഇ. സന്ധ്യ, ശുഭ പവിത്രൻ, ഇ.പി.ആർ. വേശാല, ഡോ. കെ.എസ്. കൃഷ്ണകുമാർ, കലമോൾ സജീവൻ, സി.വി. അച്യുതൻ കുട്ടി, സുരേഷ് ശ്രീകണ്‌ഠേശ്വരത്ത്, മണമ്പൂർ രാജൻ ബാബു, രാജേന്ദ്രൻ കർത്ത, മുരളീധരൻ കൊല്ലത്ത്, ഉണ്ണി ചാഴിയാട്ടിരി, ബിന്ദു ലത മേനോൻ, കെ.ജി. സുരേഷ് കുമാർ, കെ.ടി. ഹരിദാസ്, മുരളി പുറനാട്ടുകര, പ്രസാദ് കാക്കശ്ശേരി, കെ.എസ്. ശ്രുതി എന്നിവർ കാവ്യാർച്ചന നടത്തി.
ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ സന്നിഹിതനായി.