വടക്കാഞ്ചേരി: യുദ്ധത്തിനെതിരെ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സമാധാന ജ്വാല തെളിച്ചു. ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെയ്ക്കബ് കുറ്റിക്കാടൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ ജോണി ചിറ്റിലപ്പിള്ളി, ടോമി ചെറുവത്തൂർ, വിൻസെന്റ് വട്ടുകുളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.