കോടാലി: ശ്രീനാരായണ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂൾ വർഷികാഘോഷം ഗുരുസാഗരം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് രക്ഷാധികാരി സി.കെ. ദിവാകരൻ ദിപ പ്രജ്വലനം നടത്തി. മാനേജർ സത്യൻ പള്ളാടൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.എസ്. ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി സി.ജി. രാജൻ, ട്രഷറർ ഒ.സി. വിജയൻ, ജോ.സെക്രട്ടറി കെ.യു. ദിവ്യപ്രകാശ്, അക്കാഡമിക് കൗൺസിൽ അംഗങ്ങളായ സജീവ് വെട്ടിയാട്ടിൽ, ഐ.ആർ. ബാലകൃഷ്ണൻ, അഡ്വ കെ.ആർ. മുരളി, ടി.വി. സതീഷ് ബാബു, ക്ഷേമ സമിതി പ്രസിഡന്റ് പി.ആർ. സന്തോഷ്‌കുമാർ, മാതൃ സമിതി പ്രസിഡന്റ് സുധ വിജയൻ, സ്‌കൂൾ ഹെഡ്‌ കുമാരി പി.എം. ലക്ഷ്മി എന്നിവർ സംസാരിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് അവാർഡ് നേടിയ ഷാജോ തോമസിനെയും സർവീസിൽ നിന്ന് വിരമിച്ച സ്‌കൂൾ ജീവനക്കാരി ഉഷ ചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു.