palliyodam

തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ യാത്രക്കായി പുഴ കടക്കാനുള്ള പള്ളിയോടത്തിന്റെ മിനുക്കുപണികൾ ആരംഭിച്ചു. ആഞ്ഞിലി മരത്തിൽ പണിതീർത്ത് പിച്ചള പൊതിഞ്ഞ് ഹനുമാൻ വിഗ്രഹത്തോടെയുള്ളതാണ് പള്ളിയോടം. വർഷത്തിൽ ഒരിക്കൽ മാത്രമേ പള്ളിയോടം പുഴയിൽ നിന്ന് പുറത്തിറക്കാറുള്ളൂ. മാർച്ച് 13ന് രാവിലെ 10ന് ശേഷം ആഘോഷപൂർവ്വമാണ് പള്ളിയോടം നീറ്റിലിറക്കുക. 1984ൽ ആയുർ ദേവകി ഡയറി ഉടമയായിരുന്ന സത്യനാണ് പള്ളിയോടം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്യാം പി. മേനോനാണ് പള്ളിയോടത്തിന്റെ മിനുക്കുപണികൾ ചെയ്തു വരുന്നത്. തേവരുടെ കോലം വഹിച്ച് തൃക്കോൽശാന്തി പങ്കായം തുഴഞ്ഞ് ക്ഷേത്രത്തിന്റെ മുന്നിലൂടെ ഒഴുകുന്ന കനോലികനാലിന് കുറുകെയുള്ള സഞ്ചാരം പൂരക്കാലത്തെ സവിശേഷമായ കാഴ്ചയാണ്.

ആ​റാ​ട്ടു​പു​ഴ​ ​പൂ​രം: കൃ​ത്യ​മാ​യ​ ​നി​രീ​ക്ഷ​ണം,​ ​ഒ​രു​ക്ക​ങ്ങ​ൾ...

മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യോ​ഗം​ ​തൃ​ശൂ​ർ​:​ ​ആ​റാ​ട്ടു​പു​ഴ​ ​പൂ​ര​ത്തി​ന്റെ​ ​ന​ട​ത്തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​രീ​ക്ഷ​ണം​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​പൊ​ലീ​സ്,​ ​ഫോ​റ​സ്റ്റ് ​തു​ട​ങ്ങി​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ ​ഇ​തി​നാ​യി​ ​കൃ​ത്യ​മാ​യ​ ​ഒ​രു​ക്കം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ.
മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റ് ​ചേം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​കൊ​വി​ഡി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലും​ ​കേ​ര​ള​ത്തി​ലെ​ ​ഉ​ത്സ​വ​ങ്ങ​ളും​ ​മ​റ്റ് ​ടൂ​റി​സം​ ​പ​രി​പാ​ടി​ക​ളും​ ​പൂ​ർ​ണ്ണ​മാ​യി​ ​മാ​റ്റി​ ​നി​റു​ത്താ​നാ​കി​ല്ലെ​ന്ന​ ​നി​ല​പാ​ടാ​ണ് ​സ​ർ​ക്കാ​രി​നു​ള്ള​ത്.​ ​ഘ​ട്ടം​ ​ഘ​ട്ട​മാ​യി​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​വ​രു​ത്തു​മ്പോ​ഴും​ ​ആ​ഭ്യ​ന്ത​ര​മാ​യ​ ​അ​ച്ച​ട​ക്ക​ത്തി​നു​ള്ള​ ​പൊ​തു​വാ​യ​ ​ത​യ്യാ​റെ​ടു​പ്പ് ​ന​ട​ത്ത​ണം.​ ​സാ​ധാ​ര​ണ​ ​നി​ല​യി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​പൂ​രം​ ​ന​ട​ത്തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഹ​രി​ത​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്കു​ന്ന​തി​ന് ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.​ ​പ്ര​ദേ​ശ​ത്ത് ​സി.​സി.​ടി.​വി​ ​കാ​മ​റ​ ​വേ​ണ്ട​തു​ണ്ടെ​ങ്കി​ൽ​ ​താ​ത്കാ​ലി​ക​മാ​യി​ ​ആ​ ​സം​വി​ധാ​നം​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​പൊ​ലീ​സ്,​ ​ഫോ​റ​സ്റ്റ്,​ ​ഇ​ല​ക്ട്രി​സി​റ്റി,​ ​ആ​രോ​ഗ്യം,​ ​പ​ഞ്ചാ​യ​ത്ത്,​ ​ഉ​ത്സ​വ​ ​ക​മ്മി​റ്റി​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​പ്ര​തി​നി​ധി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​സേ​വ​നം​ ​വേ​ണ​മെ​ന്നും​ ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.
കാ​ല​ങ്ങ​ളാ​യി​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ആ​ചാ​ര​ങ്ങ​ൾ​ക്ക് ​ത​ട​സം​ ​ഉ​ണ്ടാ​കാ​തെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ​കെ.​കെ​ ​രാ​മ​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൂ​ര​ത്തി​ന് 65​ ​ആ​ന​ക​ളെ​ ​അ​നു​വ​ദി​ക്കാ​ൻ​ ​നേ​ര​ത്തെ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള​ ​ആ​ന​ക​ളു​ടെ​ ​ഫി​റ്റ്‌​നെ​സ് ​ചീ​ഫ് ​വെ​റ്റ​റി​ന​റി​ ​സ്‌​ക്വാ​ഡ് ​പ​രി​ശോ​ധി​ക്കും.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​വി.​ന​ന്ദ​കു​മാ​ർ,​ ​തൃ​ശൂ​ർ​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഐ​ശ്വ​ര്യ​ ​ഡോം​ഗ്രെ,​ ​പൊ​ലീ​സ്,​ ​ഫ​യ​ർ​ഫോ​ഴ്‌​സ്,​ ​കെ.​എ​സ്.​ഇ.​ബി,​ ​ഇ​റി​ഗേ​ഷ​ൻ​ ​ത​ദ്ദേ​ശ​ ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.