തൃശൂർ: റോട്ടറി ക്ലബ് മെട്രോ യൂണിറ്റി ആഭിമുഖ്യത്തിൽ വൃക്ക ദിനാചരണവും കാരുണ്യപ്രവർത്തകൻ ജോസ് പുതുക്കാടിനെ ആദരിക്കലും നാളെ വൈകീട്ട് അഞ്ചിന് വൈലോപ്പിള്ളി ഹാളിൽ നടക്കുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.ആന്റണി മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും. ടി.ആർ. വിജയകുമാർ മുഖ്യാതിഥിയായിരിക്കും. ഫാ.ഡേവിസ് ചിറമ്മൽ മുഖ്യപ്രഭാഷണം നത്തും. തൃശൂർ ഈസ്റ്റ് ഫോർട്ട് മെഡിക്കൽ ലാബുമായി സഹകരിച്ച് വൃക്ക രോഗ നിർണയ പരിശോധന കിറ്റ് 400 പേർക്ക് സൗജന്യമായി നൽകുമെന്നും ഭാരാവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോ. ആന്റണി മാളിയേക്കൽ, ജോസ് തെറ്റയിൽ, ടി.ആർ. രഞ്ജു, ജോജു വർക്കി എന്നിവർ പങ്കെടുത്തു.